പെരുമാറ്റച്ചട്ട ലംഘനത്തിന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. വോട്ട് ചെയ്തതിന് ശേഷം പുറത്തിറങ്ങിയ മോദി താമര ചിഹ്നം ഉയര്‍ത്തിയ കാട്ടിയതാണ് പുതിയ വിവാദത്തിന് കാരണം. എല്‍കെ അദ്വാനി മത്സരിക്കുന്ന ഗാന്ധിനഗറില്‍ വോട്ട് ചെയ്ത ശേഷം പുറത്തിറങ്ങിയാണ് മോദി താമര ഉയര്‍ത്തികാട്ടി ഫോട്ടോയ്ക്കു പോസ് ചെയ്തത്. തുടര്‍ന്ന് മാധ്യമങ്ങളെ കാണുകയും ചെയ്തു. ഇതും ചട്ടലംഘനമെന്ന് കോണ്‍ഗ്രസ് പറയുന്നു. മോദി വോട്ടര്‍മാരെ മോദി സ്വാധീനിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് കോണ്‍ഗ്രസ് ആരോപണം.
The post പെരുമാറ്റച്ചട്ട ലംഘനം: മോദിക്കെതിരെ കോണ്‍ഗ്രസ് പരാതി നല്‍കും appeared first on DC Books.