ആഫ്രിക്കയുടെ ഗോത്ര സംസ്‌കാരത്തിന്റെയും വാമൊഴിയുടേയും ഊര്‍ജം നിറച്ച സാഹിത്യ സൃഷ്ടികളിലൂടെ ലോകത്തെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരനാണ് ആധുനിക ആഫ്രിക്കന്‍ നോവല്‍ സാഹിത്യത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ചിന്നു അച്ചബെ. ലോകത്ത് ഏറ്റവും അധികം വായിക്കപ്പെട്ട ആഫ്രിക്കന്‍ സാഹിത്യകാരനായ അച്ചബെയെ നിരവധി തവണ നോബല്‍ സമ്മാനത്തിനു നാമനിര്‍ദേശം ചെയ്യപ്പെടുകയും അവസാന റൗണ്ടില്‍ എത്തുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ നോവലുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് തിങ്‌സ് ഫോള്‍ എപാര്‍ട്ട്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലേക്കുള്ള വെള്ളക്കാരുടെ അധിനിവേശവും തുടര്‍ന്നുണ്ടാകുന്ന സാംസ്‌കാരിക ശിഥിലീകരണവും പ്രമേയമാകുന്ന തിങ്‌സ് ഫോള്‍ എപാര്‍ട്ട് ആഫ്രിക്കന്‍ […]
The post സര്‍വവും ശിഥിലമാകുമ്പോള്‍ appeared first on DC Books.