സൂഫി-യോഗ-മിസ്റ്റിക് ആധ്യാത്മിക മതധാരകളില്‍ അവഗാഹം നേടിയിട്ടുള്ള ഇ.എം. ഹാഷിമിന്റെ ആത്മാംശം കലര്‍ന്ന രചനയാണ് ഇടത്താവളങ്ങള്‍ എന്ന നോവല്‍. ജീവിതം എന്ന മഹാത്ഭുതത്തെ അതിന്റെ എല്ലാവിധ അനിശ്ചിതത്ത്വവും അടിയൊഴുക്കുകളും നഷ്ടപ്പെടാതെ ചിത്രീകരിച്ചിരിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. വൃഥകളാല്‍ നയിക്കപ്പെടുന്ന ജീവിതയാത്രയില്‍ തണലായെത്തിയ ദര്‍ശനങ്ങളിലൂടെ സത്യാന്വേഷകനായിത്തീര്‍ന്ന അബുവിന്റെ കഥയാണ് ഈ നോവല്‍. സൂഫിദര്‍ശനങ്ങളുടെ കാവ്യാത്മകമായ പരിസരത്തുനിന്നും രൂപം കൊണ്ട നോവലില്‍ ഒരിടത്ത് ഉദ്ധരിക്കുന്ന ‘ഓരോ ജീവനിലും ദൈവത്തിന്റെ കയ്യൊപ്പുണ്ട്, ചിലരതറിയുന്നു, ചിലരതിറിയാതെ മരിക്കുന്നു’ എന്ന ബാബാ ഫരീദിന്‍രെ [...]
↧