മലയാള സിനിമ പിറന്ന കാലം മുതല്‍ കേരളത്തെ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ തിരിച്ച് തിയേറ്റര്‍ കളക്ഷന്റെ കണക്കെടുക്കുന്ന പതിവുണ്ടായിരുന്നു. ഇതു പ്രകാരം ഒരു സിനിമയുടെ മൊത്തം കളക്ഷന്റെ നാല്പതു ശതമാനം മലബാറില്‍ നിന്നാണെന്നും ബാക്കി അറുപത് ശതമാനം മലബാറിതര മേഖലകളില്‍നിന്നാണെന്നും കണക്കാക്കിയിരുന്നു. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, വയനാട് എന്നെ ജില്ലകളെയാണ് മലബാര്‍ മേഖല എന്നുദ്ദേശിക്കുന്നതു കൊണ്ട് സിനിമാക്കാര്‍ വിവക്ഷിച്ചു പോന്നത്. കാലാകാലമായി മലബാറില്‍ കൂടുതല്‍ സ്വാധീനമുള്ള ഹീറോ സൂപ്പര്‍സ്റ്റാറായി ഉയര്‍ന്നു വരുന്നതും പതിവായിരുന്നു. മാറിയ [...]
↧