സ്വാതന്ത്ര്യാനന്തര സമൂഹത്തെക്കുറിച്ച് ഒരുപാട് പ്രതീക്ഷകളും മനോഹര സങ്കല്പങ്ങളുമായിരുന്നു ഭാരതത്തിനുണ്ടായിരുന്നത്. പക്‌ഷെ ആധുനികസമൂഹം ആരെഴുന്ന്, വട്ടച്ചു വട്ടച്ച് ചെളിയടിഞ്ഞ് സര്‍വത്ര വികൃതമായിരിക്കുന്നുവെന്നാണ് കവി ചെമ്മനം ചാക്കോയുടെ അഭിപ്രായം. അത്തരം വൈകൃതങ്ങള്‍ക്കു മേല്‍ വിമര്‍ശഹാസ്യത്തിന്റെ ചിന്തേര് പ്രയോഗിക്കുകയാണ് അദ്ദേഹം തന്റെ ചിന്തേര് എന്ന കവിതാ സമാഹാരത്തിലൂടെ. വര്‍ത്തമാനകാല കെടുതികള്‍ അടിയൊഴുക്കായി വര്‍ത്തിക്കുന്ന കവിതകളിലൂടെ വസ്തുതകള്‍ വിലയിരുത്തുകയും വിമര്‍ശിക്കുകയും ചെയ്യുകയാണ് ചെമ്മനം ചാക്കോ. ആക്‌ഷേപഹാസ്യ കവിതകളിലൂടെ ശക്തമായ സാമൂഹ്യ വിമര്‍ശനമാണ് ചെമ്മനം നടത്തുന്നത്. വര്‍ഗീസ് എന്നുപേരിട്ട ആനയ്ക്ക് അഹിന്ദുവായതിന്റെ പേരില്‍ ഗുരുവായൂര്‍ […]
The post കാലത്തിന്റെ കെടുതികള്‍ക്കു മേല്‍ ആക്‌ഷേപഹാസ്യത്തിന്റെ ചിന്തേര് appeared first on DC Books.