സംവിധായകന്‍ ബി.ഉണ്ണികൃഷ്ണനെതിരെയുള്ള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ നീക്കത്തെ നേരിടാന്‍ ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടന ഫെഫ്ക. മറ്റു ചലച്ചിത്ര സംഘടനകളുമായി ചേര്‍ന്ന് കൈക്കൊള്ളേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന ഫെഫ്ക എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുകയോ തിരക്കഥ എഴുതുകയോ നിര്‍മ്മിക്കുകയോ ചെയ്യുന്ന സിനിമകള്‍ മേലില്‍ റിലീസ് ചെയ്യില്ലെന്ന് തീയേറ്ററുടമകളുടെ സംഘടന തീരുമാനിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു എക്‌സിക്യൂട്ടീവ് കമ്മിറ്റി ചേര്‍ന്നത്. ഫഫ്ക അംഗങ്ങളായ മറ്റു ചില സംവിധായകരെ വിലക്കാനുളള നിര്‍മാതാക്കളുടെ തീരുമാനവും യോഗം ചര്‍ച്ച […]
The post ഉണ്ണികൃഷ്ണനെതിരെയുള്ള നീക്കത്തെ ചെറുക്കാന്‍ ഫെഫ്ക appeared first on DC Books.