ഒരു കായികതാരം ജനിക്കുകയാണോ സൃഷ്ടിക്കപ്പെടുകയാണോ? രണ്ടുമാകാം. ഓടാനും ചാടാനും അറിയാത്തവരായി ആരുമില്ല. അപ്പോള്‍ സ്വാഭാവികമായി നമ്മുടെ ഉള്ളിലെല്ലാം ഒരു കായികതാരമുണ്ട്. ചിലരില്‍ പ്രതിഭ കൂടുമെന്നു മാത്രം. എന്നാല്‍ പരിശീലനത്തിലൂടെയും പ്രോത്സാഹനത്തിലൂടെയും ഒരാള്‍ക്ക് തന്റെ ഉള്ളിലുള്ള കായികതാരത്തെ വളര്‍ത്തിയെടുക്കാന്‍ സാധിക്കും. അത് എങ്ങനെയൊക്കെ എന്ന് അന്വേഷിക്കുന്ന കൃതിയാണ് നിങ്ങള്‍ക്കുമാകാം സ്‌പോര്‍ട്‌സ് താരം. കളിക്കളത്തില്‍ പിച്ചവെയ്ക്കുന്നതു മുതല്‍ സ്‌കൂള്‍ കോളേജ് തലം പിന്നിടുന്നതുവരെയുള്ള കാലഘട്ടം നിര്‍ണ്ണായകമാണെന്ന് നിങ്ങള്‍ക്കുമാകാം സ്‌പോര്‍ട്‌സ് താരം എന്ന പുസ്തകത്തിന്റെ രചയിതാവ് സനില്‍ പി തോമസ് അഭിപ്രായപ്പെടുന്നു. […]
The post എല്ലാവരുടെയുള്ളിലുമുണ്ട് ഒരു താരം appeared first on DC Books.