മലയാള സാഹിത്യ ചരിത്രത്തിലെ സവിശേഷമായ ഒരധ്യായമാണ് പ്രൊഫ. എന്‍.കൃഷ്ണപിള്ളയുടെ രചനകള്‍. നാടകങ്ങളിലും പ്രബന്ധങ്ങളിലുമായി ആ രചനാലോകം പരന്നു കിടക്കുന്നു. എല്ലാ അര്‍ത്ഥത്തിലും ചരിത്രരേഖകളാണിവ. സാധാരണ വായനക്കാരെയും സാഹിത്യ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ പ്രബന്ധങ്ങള്‍ അനിവാര്യമായ ഒരാവശ്യകതയാണ്. ഇതു മനസ്സിലാക്കി അവയെല്ലാം സമാഹരിച്ച് ഒരു പുസ്തകത്തിലാക്കിയിരിക്കുകയാണ് ഡി സി ബുക്‌സ്. എന്‍.കൃഷ്ണപിള്ളയുടെ പ്രബന്ധങ്ങള്‍ സമ്പൂര്‍ണ്ണം എന്ന പേരിലാണ് ഈ പ്രൗഢഗ്രന്ഥം പുറത്തിറങ്ങിയിരിക്കുന്നത്. എന്‍.കൃഷ്ണപിള്ള ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പതിനെട്ട് പ്രബന്ധങ്ങള്‍ സമാഹരിച്ച് 1971ല്‍ തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ എന്ന പേരില്‍ […]
The post പ്രൊഫ. എന്‍.കൃഷ്ണപിള്ളയുടെ പ്രബന്ധങ്ങള്‍ സമ്പൂര്‍ണ്ണം പ്രസിദ്ധീകരിച്ചു appeared first on DC Books.