ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ ജയിലിലേയ്ക്ക് കൊണ്ടുവന്ന വാഹനത്തില്‍ മദ്യം കണ്ടെത്തിയ സംഭവത്തില്‍ രണ്ടു പോലീസുകാരെ അറസ്റ്റ് ചെയ്തു. തൃശൂര്‍ എആര്‍ ക്യാംപിലെ എഎസ്‌ഐ ടി.സി. ശേഖരന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ മോഹനകുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പോലീസുകാര്‍ക്കെതിരെ അബ്കാരി നിയമപ്രകാരമുള്ള കുറ്റംചുമത്തി. പയ്യോളി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇരുവരെയും വടകര കോടതിയില്‍ ഹാജരാക്കും. ഇവരെയും സിപിഒമാരായ ജോമോന്‍, ഹരീഷ്, ഡ്രൈവര്‍ ആന്റണി എന്നിവരെയും ഉത്തരമേഖല എഡിജിപി ശങ്കര്‍ റെഡ്ഡി സസ്‌പെന്‍ഡ് ചെയ്തിരുന്നു. […]
The post പോലീസ് ജീപ്പില്‍ മദ്യം കണ്ടെത്തിയ സംഭവം: രണ്ട് പോലീസുകാര്‍ അറസ്റ്റില്‍ appeared first on DC Books.