താരദമ്പതികളായ ദിലീപും മഞ്ജുവാര്യരും പിരിയുന്നു. വിവാഹമോചനം ആവശ്യപ്പെട്ട് നടന്‍ ദിലീപ് കുടുംബകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ഏറെക്കാലമായി താനും ഭാര്യയും അകന്നുകഴിയുകയാണെന്ന് ഹര്‍ജിയില്‍ ദിലീപ് വ്യക്തമാക്കുന്നു. കുടുംബത്തില്‍ നിന്ന് കടുത്ത മാനസിക പീഡനം അനുഭവിച്ചുവരുകയാണെന്നും ഇനി ഭാര്യയുമായി ഒത്തുപോകാനാകില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ചലച്ചിത്രതാരമായതിനാലും പ്രായപൂര്‍ത്തിയാകാത്ത ഒരു മകളുള്ളതിനാലും ഹര്‍ജിയില്‍ എതിര്‍കക്ഷിക്കെതിരെ ഉന്നയിച്ചിരിക്കുന്ന വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവിടുന്നത് തടയണമെന്നും ഹര്‍ജിയില്‍ ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്. സഹാറ കേസിലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയാണ് ദിലീപിന്റെ അഭിഭാഷകന്‍ ഈ ആവശ്യം ഉന്നയിച്ചത്. തുടര്‍ന്ന് […]
The post ദിലീപും മഞ്ജുവാര്യരും പിരിയുന്നു appeared first on DC Books.