ഭാര്യയുടെ വിശ്വാസവഞ്ചനയ്ക്ക് ദൃക്‌സാക്ഷിയായതിന്റെ രോഷം മുഴുവന്‍ പെണ്‍വര്‍ഗ്ഗത്തോടും പ്രകടിപ്പിക്കാന്‍ ശ്രമിച്ച ഷഹ്‌രിയാര്‍ രാജാവിന്റെ കഥ നമുക്കെല്ലാം സുപരിചിതമാണ്. രാജ്യത്തെ സ്ത്രീകളുടെ ജീവനും മാനവും കാക്കാന്‍ ഷഹറാസാദ് എന്ന മന്ത്രിപുത്രി ശ്രമിച്ചപ്പോള്‍ നമുക്ക് ലഭിച്ചത് വിസ്മയകഥകളുടെ അക്ഷയഖനിയായിരുന്നു. ഒപ്പം കഥകള്‍ക്ക് മനുഷ്യമനസ്സില്‍ ചെലുത്താന്‍ കഴിയുന്ന സ്വാധീനത്തെക്കുറിച്ച് ലോകത്തോട് ആദ്യമായി പറഞ്ഞതും ഇതേ കഥ തന്നെ. അല്‍ഫ് ലെയ്‌ലാ വ ലെയ്‌ലാ എന്ന ആയിരത്തൊന്ന് രാത്രികള്‍ക്ക് ഇതു കൊണ്ടുതന്നെ പ്രസക്തി ഏറുന്നു. ആയിരത്തൊന്ന് രാത്രികളിലെ പ്രശസ്തമായ പല കഥകളും നമുക്കറിയാം. […]
The post വിസ്മയകഥകളുടെ അക്ഷയഖനിയായ ആയിരത്തൊന്ന് രാത്രികള്‍ appeared first on DC Books.