എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയുടെ കൊല്ലത്തെ വീടിനുനേരെ കല്ലേറ്. കല്ലേറില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. വീടിന്റെ മതിലില്‍ പ്രേമചന്ദ്രനെതിരെ പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. ആക്രമണം നടന്നപ്പോള്‍ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ടു പ്രേമചന്ദ്രനും കുടുംബവും ഡല്‍ഹിയിലായിരുന്നു. അഴിമതിയില്‍ കുളിച്ചു നില്‍ക്കുന്ന സോണിയാ ഗാന്ധിക്കും ഉമ്മന്‍ ചാണ്ടിക്കും ഒത്താശപാടാന്‍ പോയ പ്രേമചന്ദ്രനു കാലം മാപ്പു തരില്ലെന്നു പോസ്റ്ററില്‍ പറയുന്നു. സ്ഥാനമാനങ്ങള്‍ക്കുവേണ്ടി പ്രേമചന്ദ്രന്‍ ഇടതുമുന്നണിയെ വഞ്ചിച്ചുവെന്നും പോസ്റ്ററില്‍ ആരോപിച്ചിട്ടുണ്ട്. സംഭവത്തിനു പിന്നില്‍ ആരാണെന്ന് അറിയില്ലെന്നും വിവരം പൊലീസില്‍ അറിയിച്ചിട്ടുണ്ടെന്നും പ്രേമചന്ദ്രന്‍ പ്രതികരിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്. […]
The post എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ വീടിന് നേരെ കല്ലേറ് appeared first on DC Books.