മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവല്‍ എന്ന് വിഖ്യാതമായ ഇന്ദുലേഖ ഇതിനകം ലക്ഷക്കണക്കിനു വായനക്കാര്‍ വായിച്ചു കഴിഞ്ഞു. നോവലിന്റെ ആഖ്യാനസങ്കല്പവും രൂപസങ്കല്പവും ഏറെ മാറിമറിഞ്ഞിട്ടും പുതിയ തലമുറകള്‍ക്ക് ആസ്വാദ്യവും പഠനോത്‌സുകവുമായ ഒട്ടേറെ ഘടകങ്ങള്‍ ഇപ്പോഴും സൂക്ഷിക്കാന്‍ ഇന്ദുലേഖയ്ക്ക് കഴിയുന്നു. സാഹിത്യചരിത്രത്തിലെ ഒരു നാഴികക്കല്ല് എന്നതിനപ്പുറം ഇന്ദുലേഖയെ പുതുക്കപ്പെടുന്ന പാഠങ്ങളാക്കുന്നത് ഈ ഘടകങ്ങളാണ്. എന്നാല്‍ ഇന്ന് പ്രചാരത്തിലിരിക്കുന്ന ഇന്ദുലേഖ തന്നെയാണോ ഒ.ചന്തുമേനോന്റെ കൈയ്യൊപ്പ് പതിഞ്ഞത് എന്ന ചര്‍ച്ച സാഹിത്യത്തില്‍ സജീവമായിരുന്നു. 1889ല്‍ ആദ്യമായി പ്രസിദ്ധീകരിച്ച നോവല്‍ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ വിറ്റുതീര്‍ന്നതിനെത്തുടര്‍ന്ന് 1890ല്‍ […]
The post 63 വര്‍ഷങ്ങള്‍ക്കുശേഷം യഥാര്‍ത്ഥ ഇന്ദുലേഖ appeared first on DC Books.