വിവാഹമോചനങ്ങള്‍ തുടര്‍ക്കഥയാകുന്ന സിനിമാ ലോകത്ത് മറ്റൊരു താരദമ്പതികള്‍ കൂടി പിരിയുന്നു. തെന്നിന്ത്യന്‍ നടി പ്രിയാരാമനും നടന്‍ രഞ്ജിത്തുമാണ് വിവാഹമോചനം നേടിയത്. 13 വര്‍ഷത്തെ വിവാഹജീവിതത്തിന് ശേഷമാണ് ഇരുവരും പിരിയുന്നത്. ഏറെക്കാലമായി ഇരുവരും പിരിഞ്ഞായിരുന്നു താമസം. രഞ്ജിത്തും പ്രിയാരാമനും ചേര്‍ന്ന് തമിഴ്‌നാട്ടിലെ താംബരം കോടതിയില്‍ നല്‍കിയ വിവാഹമോചന ഹര്‍ജി പരിഗണിച്ച് മെയ് 16 ന് ഇവര്‍ക്ക് വിവാഹമോചനം അനുവദിച്ചു. അഭിപ്രായവ്യത്യാസങ്ങളാണ് പിരിയാന്‍ കാരണമെന്നും തുടര്‍ന്നും ഞങ്ങള്‍ നല്ല സുഹൃത്തുക്കളുമായിരിക്കുമെന്നും രഞ്ജിത്ത് പറയുന്നു. 1999 ഇരുവീട്ടുകാരുടെയും സമ്മതത്തോടെയാണ് ഇരുവരും വിവാഹിതരായത്. […]
The post പ്രിയാരാമനും രഞ്ജിത്തും വേര്‍പിരിഞ്ഞു appeared first on DC Books.