പ്രശസ്ത മലയാള നോവലിസ്റ്റും പത്രപ്രവര്‍ത്തകനുമായിരുന്ന എം.കെ. മേനോന്‍ എന്ന എം. കുട്ടികൃഷ്ണമേനോന്‍ 1928 ജൂണ്‍ 23ന് വടക്കാഞ്ചേരിക്ക് അടുത്തുള്ള കരുമത്രയിലാണ് ജനിച്ചത്. 1947ല്‍ മദിരാശി സര്‍വ്വകലാശാലയില്‍ നിന്നും ബിരുദം നേടിയ ശേഷം കേരളത്തില്‍ അദ്ധ്യാപകനായും ബോംബെയില്‍ ഗുമസ്തനായും ജോലിനോക്കി. 1953ല്‍ സിംഗപ്പൂരിലേക്ക് പോയ അദ്ദേഹം 25 വര്‍ഷക്കാലം ഏ.എഫ്.പി എന്ന അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയുടെ കീഴില്‍ ജോലിനോക്കി. ഏ.എഫ്.പിയുടെ തെക്കുകിഴക്കനേഷ്യന്‍ കേന്ദ്രത്തിന്റെ ഡയറക്ടറായാണ് വിരമിച്ചത്. 1977ല്‍ കേരളത്തിലേക്ക് തിരിച്ചുപോന്ന ഇദ്ദേഹം 1993 അന്തരിക്കുന്നത് വരെ മലയാള സാഹിത്യത്തിലെ […]
The post വിലാസിനിയുടെ ജന്മവാര്‍ഷിക ദിനം appeared first on DC Books.