“മുപ്പത്തിമൂന്ന് വര്‍ഷത്തെ എഴുത്തുകാലത്തില്‍നിന്ന് കവിതയാകാന്‍ കൊതിച്ച ഇത്രയും വാക്കുകളാണ് ശേഷിച്ചത്. വീഴുമ്പോഴെല്ലാം താങ്ങിനിര്‍ത്തിയ ഈ വാക്കുകളുടെ ചങ്ങാടം തുഴഞ്ഞാണ് ജീവിതത്തിന്റെ നദി കടക്കുന്നത് ”. ‘നഗ്നന്‍‘ എന്ന തന്റെ തിരഞ്ഞെടുത്ത കവിതകളുടെ സമാഹാരത്തിന്റെ ആമുഖക്കുറിപ്പില്‍ വി.ജി. തമ്പി പറയുന്നു. വി.ജി. തമ്പിയുടെ കവിത അസ്വസ്ഥമായ ആത്മീയന്വേഷണമാണ്. ജീവിതത്തിലെ അനുഭവങ്ങള്‍ കാരമുള്ളു വിതറിയ വഴിത്താരയിലൂടെ നടത്തുന്നതാണ്. നാം ജീവിക്കുന്ന കാലത്തിന്റെ ആത്മീയവിങ്വലതകളെക്കുറിച്ച് ഉത്കണ്ഠപ്പെടുകയും അതിന്റെ വിങ്ങല്‍ കവിതയുടെ അന്തരീക്ഷത്തില്‍ അനുഭവപ്പെടുത്തുകയും ചെയ്യുന്ന കവിയാണ് അദ്ദേഹം. തന്റെ കാലത്ത് ഉയരുന്ന [...]
↧