കേരളം പോലെ വിദ്യാഭ്യാസത്തില്‍ മുന്‍പില്‍ നില്‍ക്കുന്ന ഒരു സമൂഹത്തിലാണ് രോഗങ്ങളെക്കുറിച്ചുള്ള അജ്ഞത നിലനില്‍ക്കുന്നതെന്നത് അത്ഭുതകരമായ വസ്തുതതന്നെയാണ്. രോഗചികത്സക്കും മരുന്നിനുമായി മലയാളി ചിലവാക്കുന്ന പണവും രോഗനിര്‍ണ്ണയത്തിനായി ഡോക്ടര്‍മാര്‍ നടത്തുന്ന ശ്രമവും ഈ അജ്ഞതയില്‍ ഊന്നിത്തന്നെയാണെന്നതാണ് വസ്തുത. രോഗിയെക്കാള്‍ രോഗിയെക്കുറിച്ച് അറിയാനും അവരെ ഭീതിയുടെ നിഴലില്‍നിന്നകറ്റി ചികിത്സിക്കാനും ഡോക്ടര്‍ എത്രമാത്രം ഉത്തരവാദപ്പെട്ടവനെന്ന് ഓര്‍മ്മിപ്പിക്കുന്ന പുസ്തകമാണ് ഡോ. കെ രാജശേഖരന്‍ രചിച്ച സംസ്മൃതി എന്ന പുസ്തകം. കേരളത്തില്‍നിന്നുള്ള പ്രഗത്ഭനും സീനിയറുമായ ഡോ രാജശേഖരന്‍ ഇതിനുമുന്‍പും ഈ നിരയില്‍പ്പെട്ട നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. [...]
↧