ഡി സി സാഹിത്യോത്സവത്തിലൂടെ പുറത്തിറങ്ങി വായനക്കാരുടെ ശ്രദ്ധ നേടിയെടുത്ത അപരകാന്തി എന്ന നോവല്‍ ചലച്ചിത്രമാകുന്നു. തലപ്പാവ്, ഒഴിമുറി തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത നടന്‍ മധുപാലാണ് യുവസാഹിത്യകാരി സംഗീതാ ശ്രീനിവാസന്‍ രചിച്ച നോവലിന് അഭ്രഭാഷ്യം ചമയ്ക്കുന്നത്. സംഗീത തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ലോകം നാം കാണുന്നതുപോലെ തന്നെയാണെന്ന് ഉറപ്പിക്കാനാവാത്ത വിധത്തില്‍ യാഥാര്‍ത്ഥ്യത്തിനും ഭാവനയ്ക്കുമിടയില്‍ കറങ്ങിത്തിരിയുന്ന സിയാദ് എന്ന ചെറുപ്പക്കാരന്റെ ജീവിതമാണ് അപരകാന്തിയില്‍ സംഗീതാ ശ്രീനിവാസന്‍ വരച്ചുകാട്ടുന്നത്. വായനക്കാരില്‍ ഭ്രമാത്മകതയുണര്‍ത്തുന്ന രചനാശൈലിയിലൂടെ സംഗീത തീര്‍ത്തത് സിയാദ് […]
The post അപരകാന്തി സിനിമയാകുന്നു appeared first on DC Books.