കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കും കോടതിയുടെ സമന്‍സ്. നാഷനല്‍ ഹെറാള്‍ഡ് കേസില്‍ ഹാജരാകണമെന്നാണ് ഡല്‍ഹി പട്യാല ഹൗസ് മജിസട്രേറ്റ് കോടതിയുടെ ഉത്തരവ്. ആഗസ്ത് ഏഴിന് ഇരുവരും നേരിട്ട് കോടതിയില്‍ ഹാജരാകണം. സാംപിത്രോഡ, മോത്തിലാല്‍ വോ, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് എന്നിവരും കോടതിയില്‍ ഹാജരാകണമെന്നും ഉത്തരവിലുണ്ട്. ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ഫയല്‍ചെയ്ത കേസിലാണ് ഇരുവര്‍ക്കും കോടതി സമന്‍സയച്ചത്. ജവഹര്‍ലാല്‍ നെഹ്‌റു സ്ഥാപിച്ച ‘നാഷനല്‍ ഹെറാള്‍ഡ്’ പത്രത്തിന്റെ പുനരുദ്ധാരണത്തിനുവേണ്ടി പാര്‍ട്ടി നിയമവിരുദ്ധമായി തുക ചിലവഴിച്ചുവെന്നാണ് കേസ്. […]
The post സോണിയയ്ക്കും രാഹുലിനുമെതിരെ സമന്‍സ് appeared first on DC Books.