ആന്ധ്രപ്രദേശില്‍ വാതക പൈപ്പ് ലൈനിലുണ്ടായ സ്‌ഫോടനത്തില്‍ 14 മരണം. 20 പേര്‍ക്ക് പരിക്കേറ്റു. ജൂണ്‍ 27ന് രാവിലെ ആറിന് കിഴക്കന്‍ ഗോദാവരി ജില്ലയിലെ നാഗാറാമില്‍ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഗെയില്‍) വാതക പൈപ്പ് ലൈനിലാണ് സ്‌ഫോടനം ഉണ്ടായത്. പൈപ്പ് ലൈനില്‍ തീപിടിച്ചതിനെ തുടര്‍ന്നാണു സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തെ തുടര്‍ന്ന് 20 കിലോമീറ്റര്‍ ദൂരത്തില്‍ തീപടര്‍ന്നു. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി പ്രദേശവാസികളെ ഒഴിപ്പിച്ചു. തീ നിയന്ത്രണവിധേയമെന്ന് റിപ്പോര്‍ട്ട്. പൈപ്പ് ലൈന്‍ വഴിയുള്ള വാതക വിതരണം താല്‍കാലികമായി നിര്‍ത്തിവെച്ചു. […]
The post ആന്ധ്രയില്‍ വാതകപൈപ്പ്‌ലൈനില്‍ സ്‌ഫോടനം; 14 മരണം appeared first on DC Books.