എസ്.എന്‍.സ്വാമി തിരക്കഥയെഴുതി ജോഷി സംവിധാനം ചെയ്ത ലോക്പാല്‍ എന്ന ചിത്രം പാരയായത് ബി.ഉണ്ണികൃഷ്ണന്. ലോക്പാലിലെ നായകകഥാപാത്രം നന്ദഗോപാല്‍ എന്ന ലോക്പാലിന് മിസ്റ്റര്‍ ഫ്രോഡ് എന്ന ഉണ്ണികൃഷ്ണന്‍ കഥാപാത്രവുമായി സാമ്യമുണ്ടെന്ന് കണ്ടതിനെത്തുടര്‍ന്ന് തിരക്കഥ മാറ്റിയെഴുതിക്കൊണ്ടിരിക്കുകയാണ് ഉണ്ണികൃഷ്ണന്‍. ഇക്കാര്യം നായകന്‍ മോഹന്‍ലാലുമായി ചര്‍ച്ച ചെയ്‌തെന്ന് ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങളെ അറിയിച്ചു. തന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ക്കായി സമര്‍ത്ഥമായി കരുനീക്കം നടത്തുന്ന നെഗറ്റീവ് കഥാപാത്രമായാണ് മോഹന്‍ലാല്‍ മിസ്റ്റര്‍ ഫ്രോഡില്‍ എത്തുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മന്ത്രിതലത്തിലും മറ്റും അഴിമതി നടത്തുന്നവര്‍ക്കും ബ്ലേഡ് മാഫിയയ്ക്കും എതിരെ പ്രച്ഛന്നവേഷത്തിലെത്തി പ്രതികരിക്കുന്ന [...]
The post ലോക്പാല്‍ പാരയായി: മിസ്റ്റര്‍ ഫ്രോഡ് മാറ്റി എഴുതുന്നു appeared first on DC Books.