അനന്തമജ്ഞാതമവര്‍ണനീയമെന്ന് കവികള്‍ വാഴ്ത്തുന്ന ഈ ഭൂഗോളത്തില്‍ ആകെ 700 കോടി ആളുകള്‍… അവരില്‍ പകുതിയും സ്ത്രീകളും പെണ്‍കുട്ടികളും.. അവരില്‍ മൂന്നിലൊന്നുപേര്‍ സ്വന്തം വീടുകളിലും തൊഴിലിടങ്ങളും പൊതുസ്ഥലങ്ങളിലും തെരുവുകളിലും പലതരത്തിലുള്ള ആക്രമണങ്ങള്‍ക്ക് വിധേയരാകുന്നു. ലോകത്തിന്റെ ഏതെങ്കിലുമൊരു കോണിലെ പെണ്‍പീഡനവാര്‍ത്ത ആദ്യപേജില്‍ അച്ചടിക്കാതെ ഒരുദിനം പോലും പത്രങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുന്നില്ല! ലോകമെമ്പാടും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ നടന്നുവരുന്ന അതിക്രമങ്ങള്‍ക്കെതിരെ സമൂഹമനസ്സാക്ഷി ഉണര്‍ത്താനായി പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപീകൃതമായ ആഗോള സംഘടനയാണ് വി ഡേ. 2013ലെ വാലന്റൈന്‍സ് ദിനത്തില്‍ തെരുവിലിറങ്ങി ഉയര്‍ത്തെഴുന്നേല്പ് പ്രഖ്യാപിക്കാന്‍ വി [...]
The post വ്യത്യസ്തമായ ഒരു പ്രണയദിനം ആശംസിക്കാം appeared first on DC Books.