ജര്‍മന്‍ ബേക്കറി സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന പ്രതി കൊല്‍ക്കത്തയില്‍ പിടിയിലായി. ഇന്ത്യന്‍ മുജാഹുദീന്‍ തീവ്രവാദിയും ബംഗ്ലാദേശ് സ്വദേശിയുമായ സാഹിദ് ഹുസൈനെയാണ് കൊല്‍ക്കത്ത പോലീസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. കൊല്‍ക്കത്ത റെയില്‍വേ സ്റ്റേഷനു പുറത്തു നിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയത്. ബംഗ്ലാദേശിലെ മിര്‍പൂര്‍ സ്വദേശിയായ ഇയാള്‍ ഇന്ത്യന്‍ മുജാഹിദ്ദീന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഭീകരരില്‍ പ്രധാനിയാണെന്ന് പോലീസിന്റെ പ്രത്യേക ദൗത്യ സേന സംശയിക്കുന്നു. ഇന്ത്യയിലുള്ള ഇന്ത്യന്‍ മുജാഹുദീന്റെ പ്രധാന നേതാക്കളുമായി ഇയാള്‍ അടുത്ത ബന്ധമാണ് പുലര്‍ത്തുന്നത്. വ്യാജ നോട്ടുകളും സ്‌ഫോടക വസ്തുക്കളും […]
The post ഇന്ത്യന്‍ മുജാഹുദീന്‍ തീവ്രവാദി കൊല്‍ക്കത്തയില്‍ പിടിയില്‍ appeared first on DC Books.