പഠിപ്പു മുടക്കിയുള്ള സമരം ഉപേക്ഷിക്കണമെന്ന് ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനയായ എസ്എഫ്‌ഐ. സമരം പഠിപ്പ് മുടക്കാനുള്ളതല്ലെന്നും പഠിക്കാനുള്ള അവസരത്തിനു വേണ്ടിയാകണമെന്നും എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി. ശിവദാസന്‍ അഭിപ്രായപ്പെട്ടു. പഠിപ്പുമുടക്കിയുള്ള സമരം എല്ലാ സംഘടനകളും ഉപേക്ഷിക്കണം. പൊതുമുതല്‍ നശിപ്പിച്ചുള്ള സമരത്തിനു ജനപിന്തുണയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു വി. ശിവദാസന്‍. പഠിപ്പുമുടക്കലല്ല, പഠിക്കലാണ് പുതിയ സമരരീതിയെന്നും വിദ്യാഭ്യാസരംഗത്തെ ഗുണകരമല്ലാത്ത പഴഞ്ചന്‍ സമരരീതികളില്‍നിന്ന് വിട്ടുനില്ക്കാന്‍ എസ്.എഫ്.ഐ.പോലുള്ള പ്രസ്ഥാനങ്ങള്‍ക്ക് കഴിയണമെന്നും കഴിഞ്ഞ ദിവസം സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജന്‍ […]
The post പഠിപ്പു മുടക്കിയുള്ള സമരം ഉപേക്ഷിക്കണം: എസ്.എഫ്.ഐ appeared first on DC Books.