ആര്‍ക്കും അനുകരിക്കാനാവാത്ത വഴികളിലൂടെ അക്ഷര സഞ്ചാരം നടത്തി മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത എഴുത്തുകാരനായിരുന്നു വി.കെ.എന്‍ എന്ന മൂന്നക്ഷരങ്ങളില്‍ അറിയപ്പെട്ട വടക്കേ കൂട്ടാല നാരായണന്‍കുട്ടി നായര്‍. ശുദ്ധഹാസ്യത്തിന്റെ പൂത്തിരിവെട്ടത്തില്‍ മാറിയിരുന്ന് ചുറ്റുപാടുകളെ നോക്കിക്കാണാന്‍ അദ്ദേഹം മലയാളികളെ പഠിപ്പിച്ചു. അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ പുതിയ പതിപ്പുകളിലൂടെ പുതിയ വായനക്കാരും ആ ശൈലിയെ അടുത്തറിയുന്നു. കവിതയും നാടകവുമൊഴികെ മറ്റെല്ലാ സാഹിത്യ വിഭാഗങ്ങളിലും വി.കെ.എന്‍ കൈവച്ചിട്ടുണ്ട്. ചില രചനകളാകട്ടെ ഒരു ഗണത്തിലും പെടുത്താനുമാവില്ല. ഇംഗ്ലീഷ് വിവര്‍ത്തനത്തിന് വഴങ്ങാത്ത അത്യപൂര്‍വ്വ ശൈലിയിലായിരുന്നു വി.കെ.എന്‍ കഥകള്‍ […]
The post അല്‍പം ബുദ്ധി കൂടിയ നര്‍മ്മം (വി.കെ.എന്‍ വക) appeared first on DC Books.