ബാല സംവിധാനം ചെയ്ത തമിഴ്ചിത്രം പരദേശി കാന്‍ ഫിലിംഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അഥര്‍വ, ധന്‍സിക, വേദിക തുടങ്ങിയവര്‍ മുഖ്യവേഷങ്ങളിലെത്തിയ പരദേശി നിര്‍മ്മിച്ചതും ബാല തന്നെയാണ്. സ്വാതന്ത്ര്യസമരത്തിനു മുമ്പുള്ള കാലഘട്ടത്തിന്റെ കഥയാണ് പരദേശി പറയുന്നത്. സേതു, നന്ദ, പിതാമഹന്‍, നാന്‍ കടവുള്‍, അവന്‍ ഇവന്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ബാല കലയെയും കച്ചവടത്തെയും സമന്വയിപ്പിച്ച് തമിഴ്‌പ്രേക്ഷകരെ തന്റെ വഴിയില്‍ കൊണ്ടുവന്ന സംവിധായകനാണ്. നാന്‍ കടവുളിലൂടെ ഇന്ത്യയില്‍ മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് അദ്ദേഹത്തിനു ലഭിച്ചിരുന്നു. ബാലു മഹേന്ദ്രയുടെ ശിഷ്യനായായിരുന്നു [...]
The post പരദേശി കാന്‍ ഫെസ്റ്റിവലിലേക്ക് appeared first on DC Books.