വെറുതെയാവാത്ത വാക്കും വൃത്തിയും കൊണ്ട് തന്റെ സാന്നിധ്യം നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന കവിയാണ് ഒ.എന്‍.വി കുറുപ്പ്. വെറുതെ എന്ന മൂന്നക്ഷരം കവിയുടെ അന്തരംഗത്തിന്റെ ഏതോ കോണുകള്‍ തുറന്നുകാട്ടുന്ന അക്ഷരപ്പൂട്ടാണെന്ന് തിരിച്ചറിയുന്ന കവിതാസമാഹാരമാണ് വെറുതെ. പ്രിയകവിയുടെ സമാഹാരങ്ങള്‍ക്ക് പുതിയ പതിപ്പുകള്‍ വന്നുകൊണ്ടിരിക്കുന്ന സമയമാണിത്. വെറുതെ, മൃഗയ എന്നീ സമാഹാരങ്ങളുടെ പതിപ്പുകളാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. അടിമയും സിംഹവും, വിളക്കുകള്‍, വെറുതെ, വൈഗയില്‍, കടല്‍ക്കരയില്‍, ഒരേ കടല്‍ തുടങ്ങിയ ഇരുപത് ഒ.എന്‍.വി കവിതകള്‍ അടങ്ങിയ പുസ്തകമാണ് വെറുതെ. 1994ല്‍ പ്രസിദ്ധീകൃതമായ പുസ്തകത്തിന്റെ എട്ടാം […]
The post പ്രിയകവിതകള്‍ക്ക് പുതിയ പതിപ്പുകള്‍ appeared first on DC Books.