ഉറൂബ് എന്ന തുലികാ നാമത്തില്‍ അറിയപ്പെടുന്ന പി.സി.കുട്ടികൃഷ്ണന്‍ പൊന്നാനിക്കടുത്തുള്ള പള്ളിപ്രം ഗ്രാമത്തില്‍ കരുണാകരമേനോന്റെയും പാറുക്കുട്ടിയമ്മയുടെയും മകനായി 1915 ജൂണ്‍ 8നാണ് ജനിച്ചത്. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് കവിതയെഴുതാനാരംഭിച്ചത്. ആദ്യമെഴുതിയ കവിതയും കഥയും മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു. 1934ല്‍ നാടുവിട്ട അദ്ദേഹം ആറുവര്‍ഷത്തോളം കാലം ഇന്ത്യയുടെ പലഭാഗങ്ങളിലായി പല ജോലികളും ചെയ്തു. തുടര്‍ന്ന് കോഴിക്കോട് കെ.ആര്‍ ബ്രദേഴ്‌സ് പ്രസിദ്ധീകരണശാല, മംഗളോദയം മാസിക, കോഴിക്കോട് ആകാശവാണി എന്നിവിടങ്ങളില്‍ അദ്ദേഹം ജോലി ചെയ്തു. നീര്‍ച്ചാലുകള്‍ എന്ന കഥാസമാഹാരമാണ് ഉറൂബിന്റെ ആദ്യകൃതി. പിന്നീട് 25ലേറെ […]
The post ഉറൂബിന്റെ ചരമവാര്‍ഷികദിനം appeared first on DC Books.