എഴുത്തില്‍ ആണെഴുത്തും പെണ്ണെഴുത്തും എന്ന് വകഭേദങ്ങളില്ലെന്ന് പ്രമുഖ തമിഴ് സാഹിത്യകാരി സല്‍മ. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ഡി സി ബുക്‌സ് സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര പുസ്‌തകമേളയുടെയും സാംസ്‌കാരികോത്സവത്തിന്റെയും ഉദ്‌ഘാടനച്ചടങ്ങില്‍ തിരി തെളിയിച്ച് സംസാരിക്കുകയായിരുന്നു അവര്‍. പെണ്ണെഴുത്തുകാരുടെ രചനാമേന്മ കൊണ്ടല്ല അവരുടെ കൃതികള്‍ ശ്രദ്ധിക്കപ്പെടുന്നതെന്നും മറിച്ച് അവര്‍ പെണ്ണുങ്ങളായതിനാലാണ് ശ്രദ്ധ നേടുന്നതെന്നും അഭിപ്രായപ്പെട്ട തമിഴ് സാഹിത്യകാരനെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് സല്‍മ സംസാരിച്ചത്. ആണ്‍കോയ്‌മയുണ്ടായിരുന്ന സാഹിത്യലോകത്ത് പെണ്ണുങ്ങള്‍ കടന്നുവന്നതിനെ അംഗീകരിക്കാന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട അവര്‍ എഴുത്ത് മാത്രം നോക്കിയാല്‍ മതിയെന്ന് അഭിപ്രായപ്പെട്ടു. […]
The post ആണെഴുത്തും പെണ്ണെഴുത്തുമില്ലെന്ന് സല്‍മ appeared first on DC Books.