ഉത്സവങ്ങള്‍ പലതുണ്ടെങ്കിലും അവയില്‍ ഏറ്റവും ശ്രേഷ്‌ഠമായ മഹോത്സവമാണ് പുസ്‌തകോത്സവങ്ങളെന്ന് പ്രശസ്‌തകവി വി.മധുസൂദനന്‍ നായര്‍. വാക്കുകളുടെ ഉത്സവം കാലത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ഡി സി ബുക്‌സ് സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര പുസ്‌തകമേളയുടെയും സാംസ്‌കാരികോത്സവത്തിന്റെയും ഉദ്‌ഘാടനച്ചടങ്ങില്‍ അദ്ധ്യക്‌ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓര്‍മ്മകള്‍ വറ്റിപ്പോകുന്ന സമൂഹത്തില്‍ അക്‌ഷരങ്ങളാണ് ചരിത്രം തീര്‍ക്കേണ്ടത്. അവയെ പുസ്‌തകരൂപത്തില്‍ സംരക്‌ഷിക്കുന്ന മഹദ്‌കര്‍മ്മം കൂടിയാണ് പ്രസാധനം. അങ്ങനെ നോക്കുമ്പോല്‍ അക്‌ഷരത്തിന്റെ കാവല്‍ക്കാരായ പ്രസാധകര്‍ ചരിത്രത്തിന്റെയും കാവല്‍ക്കാരായി മാാറുകയാണെന്ന് മധുസൂദനന്‍ നായര്‍ പറഞ്ഞു. […]
The post സംസ്‌കാരത്തിന്റെ മഹോത്സവങ്ങളാണ് പുസ്‌തകമേളകള്‍ appeared first on DC Books.