സ്‌നേഹത്തിന്റെയും സഹനത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശവുമായി വന്നെത്തിയ പുണ്യമാസത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ശരീരത്തെയും മനസ്സിനെയും നിര്‍മ്മലമാക്കുന്ന വ്രതനിഷ്ഠയുടെ വിശുദ്ധനാളുകളില്‍ നോമ്പു പോലെ തന്നെ പ്രധാനമാണ് നോമ്പുതുറയും. കുടില്‍ തൊട്ട് കൊട്ടാരം വരെ എല്ലാ മുസ്ലീം വീടുകളിലും അവരവരുടെ അവസ്ഥയ്ക്കൊത്ത വിരുന്ന് നിര്‍ബന്ധം. ഇതിനു സഹായിക്കുന്ന പാചക പുസ്തകമാണ് 125 നോമ്പുതുറ വിഭവങ്ങള്‍. പേര് സൂചിപ്പിക്കുന്നതുപോലെ സ്വാദൂറുന്ന 125 വിഭവങ്ങളെയാണ് 125 നോമ്പുതുറ വിഭവങ്ങള്‍ എന്ന പുസ്തകത്തില്‍ പരിചയപ്പെട്ടുത്തുന്നത്. വെജിറ്റേറിയന്‍ വിഭവങ്ങള്‍, നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ തുടങ്ങിയ പുസ്തകങ്ങളിലൂടെയും ആനുകാലികങ്ങളിലെ പാചകക്കുറിപ്പുകളിലൂടെയും പാചക […]
The post നോമ്പു തുറക്കാന്‍ സ്വാദൂറും വിഭവങ്ങള്‍ appeared first on DC Books.