സിനിമയുടെയും സാഹിത്യത്തിന്റെയും ചരിത്രത്തില്‍ അത്യപൂര്‍വമായ ഒരു മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കുകയാണ് പ്രേക്ഷകരും വായനക്കാരും. മലയാളസിനിമയുടെ പിതാവായ ജെ.സി.ഡാനിയലിന്റെ ജീവിതകഥ ആധാരമാക്കി കമല്‍ ദൃശ്യവല്‍ക്കരിച്ച സെല്ലുലോയ്ഡ് എന്ന ചലച്ചിത്രം കേരളത്തിലെ അമ്പതോളം തിയേറ്ററുകളില്‍ ഫെബ്രുവരി 15 മുതല്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ പ്രമുഖ പുസ്തകശാലകളില്‍ സെല്ലുലോയിഡിന്റെ തിരക്കഥാരൂപവും വില്പനയിലുണ്ട്. തിരക്കഥയ്ക്ക് ലഭിക്കുന്ന അഭൂതപൂര്‍വമായ ജനശ്രദ്ധ തിയേറ്ററിലും ഉണ്ടായാല്‍ സിനിമാകുലപതിയ്ക്ക് നല്‍കുന്ന മികച്ച ആദരം തന്നെയാവും ചിത്രത്തിന്റെ വിജയം. ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ രചിച്ച ജെ.സി.ഡാനിയലിന്റെ ജീവചരിത്രവും നഷ്ടനായിക എന്ന പേരില്‍ പി.കെ.റോസിയുടെ ജീവിതം [...]
The post തിയേറ്ററില്‍ സിനിമ, ബുക്‌സ്റ്റോളില്‍ തിരക്കഥ appeared first on DC Books.