മന്ത്രിസഭ പുനഃസംഘടന ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജൂലൈ 29നു ഡല്‍ഹിക്കു പോകും. മന്ത്രിമാരെ മാറ്റുന്നതും പുതിയ സ്പീക്കറെ കണ്ടെത്തുന്നതും ഉള്‍പ്പടെയുള്ള വിഷയം ഹൈക്കമാന്‍ഡുമായി അദ്ദേഹം ചര്‍ച്ച ചെയ്യും. സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ രാജിവയ്ക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസില്‍ പുനഃസംഘടനാ ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നത്. ഫലത്തില്‍ മന്ത്രിസഭാ പുന:സംഘടനാ ചര്‍ച്ചകള്‍ അനൗദ്യോഗികമായെങ്കിലും തുടങ്ങിക്കഴിഞ്ഞു. വിദേശസന്ദര്‍ശനം കഴിഞ്ഞ് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ തിരിച്ചെത്തുന്നതോടെ വിശദമായ ചര്‍ച്ചനടക്കും. മന്ത്രിസഭയില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണം എന്നതടക്കമുള്ള കാര്യങ്ങളാകും ഇനി […]
The post മന്ത്രിസഭ പുനഃസംഘടന: മുഖ്യമന്ത്രി ഡല്‍ഹിയ്ക്ക് appeared first on DC Books.