ആധുനിക കവികള്‍ക്ക് ശേഷം മലയാള കവിതയെ ജനപ്രിയമാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച സാഹിത്യകാരനാണ് വി. മധുസൂദനന്‍ നായര്‍. ആലാപനത്തിന്റെ സാധ്യതകള്‍ കൂടി ഉപയോഗപ്പെടുത്തി മലയാളിയ്ക്ക് പരിചിതമല്ലാതിരുന്ന ഒരു കാവ്യാസ്വാദനശൈലി സമ്മാനിച്ച അദ്ദേഹത്തിന്റെ കവിതകള്‍ അനുവാചകന്റെ മനസില്‍ വേറിട്ട ഭാവം നല്‍കി. ശബ്ദത്തിലൂടെയും രാകിമിനുക്കി മൂര്‍ച്ഛ വരുത്തിയ വാക്കുകളിലൂടെയും കവിതാസ്വാദകര്‍ക്ക് വേറിട്ട അനുഭവം സമ്മാനിച്ച മധുസൂദനന്‍ നായരുടെ മൂന്ന് കവിതാ സമാഹാരങ്ങളുടെ പുതിയ പതിപ്പുകള്‍ പുറത്തിറങ്ങി. നാറാണത്തുഭ്രാന്തന്‍, ഗാന്ധര്‍വം, ഗാന്ധി എന്നിവയാണവ. മലയാള കവിതയെ അതിന്റെ ആകാശ വിശാലതയിലേയ്ക്കു പന്തലിപ്പിച്ച […]
The post രാകിമിനുക്കി മൂര്‍ച്ഛ വരുത്തിയ വാക്കുകള്‍ appeared first on DC Books.