കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി അസമില്‍ ആരോഗ്യമന്ത്രി ഹിമാന്ത ബിസ്വ ശര്‍മയും 31 എം.എല്‍.എ.മാരും രാജിവെച്ചു. മുഖ്യമന്ത്രി തരുണ്‍ ഗോഗോയിയെ എതിര്‍ക്കുന്ന വിഭാഗമാണ് രാജിവച്ചത്. തരുണ്‍ ഗോഗോയ്ക്ക് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പിന്തുണ പ്രഖ്യാപിക്കുകയും വിമത എംഎല്‍എമാരെ അടക്കിനിര്‍ത്താന്‍ മുഖ്യമന്ത്രിക്കു നിര്‍ദേശം നല്കുകയും ചെയ്ത സാഹചര്യത്തിലാണ് രാജി. കൂടുതല്‍ എം.എല്‍.എ.മാര്‍ തങ്ങള്‍ക്കൊപ്പം വരുമെന്നും തരുണ്‍ ഗോഗോയുടെ രാജിയില്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്നും ഹിമാന്ത ബിസ്വ ശര്‍മ പറഞ്ഞു. അതേസമയം, പാര്‍ട്ടിയില്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ 55 എം.എല്‍.എ.മാരുടെ […]
The post അസമില്‍ ആരോഗ്യമന്ത്രിയടക്കം 32 എം.എല്‍.എമാര്‍ രാജിവച്ചു appeared first on DC Books.