ഒരിക്കല്‍ എറണാകുളത്ത് ഭക്ഷണം കഴിക്കാനായി സീതിഹാജി ഒരു വന്‍കിട ഹോട്ടലില്‍ കയറി. പുഷ്/പുള്‍ എന്ന് എഴുതിവെച്ചിരുന്ന ഹാഫ്‌ഡോര്‍ തുറന്ന് അദ്ദേഹം അകത്തേയ്ക്ക് കയറി. മതിയായ ഭക്ഷണം കഴിച്ച് അതേ ഡോര്‍ തുറന്ന് പുറത്തിറങ്ങി. റോഡില്‍ വെച്ച് അദ്ദേഹം ഒരു സുഹൃത്തിനെ കണ്ടുമുട്ടി. ‘ഹാജി ഭക്ഷണം കഴിച്ചോ?’ ‘കഴിച്ചല്ലോ’ ‘എവിടെനിന്ന്?’ പിറകോട്ട് ചൂണ്ടിക്കാണിച്ച് ഹാജി പറഞ്ഞു. ‘അവിടെ പുഷ്പുള്‍ എന്നൊരു ഹോട്ടലുണ്ട്.’ സീതിഹാജി ഒരു സല്‍ക്കാരത്തിനു പോയി. എം.വി.രാഘവനും മറ്റ് ചില ഇടതുപക്ഷത്തെ നേതാക്കളും അവിടെയുണ്ടായിരുന്നു. സല്‍ക്കാരത്തില്‍ മുറിച്ച […]
The post സീതിഹാജിയുടെ ഫലിതങ്ങള്‍ appeared first on DC Books.