തയ്‌വാനില്‍ വിമാനം തകര്‍ന്നുവീണ് 47 പേര്‍ കൊല്ലപ്പെട്ടു.പതിനൊന്നു പേര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. കനത്ത കൊടുങ്കാറ്റില്‍, തീര്‍ത്തും പ്രതികൂലമായ കാലാവസ്ഥയില്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടയിലാണ് വിമാനം തകര്‍ന്നത്. തയ്‌വാനിലെ ട്രാന്‍സ്ഏഷ്യ എയര്‍വേയ്‌സ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 70 സീറ്റുള്ള ടര്‍ബോപ്രോപ് എടിആര്‍ 72 വിമാനം രണ്ടാം വട്ടവും ലാന്‍ഡിങിന് ശ്രമിക്കുമ്പോള്‍ തകര്‍ന്നുവീഴുകയായിരുന്നു. 51 പേര്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. കൗസ്യുങ് നഗരത്തില്‍ നിന്ന് തയ്‌വാന്‍ ഉള്‍ക്കടലിലെ പെങ്കു ദ്വീപിലേക്ക് പറന്ന വിമാനമാണ് ദ്വീപിലെ ഷിഷി ഗ്രാമത്തില്‍ തകര്‍ന്നത്. 54 യാത്രക്കാരും […]
The post തയ്‌വാനില്‍ വിമാനം തകര്‍ന്ന് 47 മരണം appeared first on DC Books.