മനുഷ്യശരീരത്തില്‍ മൂന്നില്‍ രണ്ടു ഭാഗം ജലമാണ്. ജലമില്ലെങ്കില്‍ ഒരു കോശത്തിനും പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ശരീരോരാഷ്മാവ് നിയന്ത്രിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നത് ജലമാണ്. പാനീയങ്ങളില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പ്, അന്നജം, മാംസ്യം, ധാതുക്കള്‍, വിറ്റാമിന്‍സ് മുതലായവ ശരീരത്തെ പുഷ്ടിപ്പെടുത്തുകയും ശക്തി നല്‍കുകയും ചെയ്യുന്നു. ശരീരത്തില്‍ നിന്ന് നഷ്ടപ്പെടുന്ന ജലാംശം തിരിച്ചു കൊണ്ടുവരണമെങ്കില്‍ നാം പാനീയങ്ങള്‍ കുടിച്ചേ തീരൂ. അതുകൊണ്ടുതന്നെ നിത്യജീവിതത്തില്‍ ജ്യൂസുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. മാറിയ കാലത്ത് എല്ലാവര്‍ക്കും വീടുകളില്‍ ഉണ്ടാക്കാവുന്ന രുചികരമായ ജ്യൂസുകളുടെ പാചകക്കുറിപ്പുകള്‍ ഉള്‍പ്പെടുത്തിയ പുസ്തകമാണ് 100 ജ്യൂസുകള്‍. […]
The post രുചിവൈവിധ്യങ്ങള്‍ നിറഞ്ഞ പാനീയങ്ങള്‍ appeared first on DC Books.