അള്‍ജീറിയന്‍ യാത്രാവിമാനം കാണാതായതായി റിപ്പോര്‍ട്ട്. ആഫിക്കന്‍ രാജ്യമായ ബുക്കിനാഫാസോയില്‍ നിന്നും അള്‍ജീറിയന്‍ തലസ്ഥാനമായ അള്‍ജിയേഴ്‌സിലേക്ക് വരികയായിരുന്ന അള്‍ജീറിയന്‍ എയര്‍വേയ്‌സിന്റെ എഎച്ച് 5017 വിമാനമാണ് കാണാതായത്. 110 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം പറന്നുയര്‍ന്ന് 50 മിനിറ്റുകള്‍ക്ക് ശേഷം വിമാനവുമായുള്ള ആശയവിനിമയ ബന്ധം നഷ്ടമായതായി അള്‍ജീറിയന്‍ എയര്‍ട്രാഫിക് കണ്‍ട്രോളര്‍ അറിയിച്ചു. വിമാനത്തില്‍ നിന്നും അവസാനമായി സന്ദേശം ലഭിച്ചത് പ്രാദേശിക സമയം ഉച്ചകഴിഞ്ഞ 1.55നാണ്. നാലു മണിക്കൂറാണ് ബുക്കിനാഫാസോയില്‍ നിന്ന് അള്‍ജിയേഴ്‌സിലേക്കുള്ള ദൂരം. സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന മാലിയ്ക്ക് മുകളിലൂടെയാണ് […]
The post അള്‍ജീറിയന്‍ യാത്രാവിമാനം കാണാതായി appeared first on DC Books.