ബുര്‍ക്കിനാഫാസോയില്‍നിന്ന് അള്‍ജീറിയയിലേക്കു പോയ യാത്രാവിമാനം തകര്‍ന്നു വീണതായി സ്ഥിരീകരിച്ചു. വിമാനത്തിന്റെ അവശിഷ്ടം മാലിയില്‍ കണ്ടെത്തി. അല്‍ജിയേഴ്‌സില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ ബുര്‍ക്കിന ഫാസോ അതിര്‍ത്തിക്കടുത്ത് ഗോസ്സിയിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് സൈനിക വക്താക്കള്‍ അറിയിച്ചു. സ്പാനിഷ് കമ്പനിയായ സ്വിഫ്റ്റ് എയറില്‍നിന്ന് എയര്‍ അല്‍ജെറി വാടകയ്‌ക്കെടുത്ത ‘മക്‌ഡൊണല്‍ ഡഗ്ലസ് എം.ഡി. 83′ എന്ന അല്‍ജീറിയന്‍ വിമാനമാണ് തകര്‍ന്നുവീണത്. 51 ഫ്രഞ്ച് പൗരന്മാരും 26 ബുര്‍ക്കിനാ ഫാസോക്കാരും കാനഡ, യുക്രൈന്‍, ലക്‌സംബര്‍ഗ് സ്വദേശികളും ഉള്‍പ്പെടെ 116 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനജോലിക്കാര്‍ […]
The post അള്‍ജീറിയന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ മാലിയില്‍ കണ്ടെത്തി appeared first on DC Books.