കേരളത്തില്‍ അണുകുടുംബങ്ങള്‍ രൂപപ്പെട്ടതോടെ വലിയ നഷ്ടം സംഭവിച്ചത് നമ്മുടെ കുട്ടികള്‍ക്കാണ്. മടിയിലിരുത്തി കഥകള്‍ പറയുന്ന മുത്തശ്ശിമാര്‍ അവര്‍ക്ക് നഷ്ടമായി. പുരാണങ്ങളും ഐതിഹ്യങ്ങളും ചരിത്രവും അറിയാതെ പോയ കുട്ടികള്‍ കമ്പ്യൂട്ടര്‍ ഗെയിമുകള്‍ക്ക് മുന്നിലും കാര്‍ട്ടൂണുകള്‍ക്ക് മുന്നിലുമായി സമയം ചിലവഴിക്കുന്നു. ഇത് പലപ്പോഴും കുട്ടികളുടെ മൂല്യത്തകര്‍ച്ചയ്ക്ക് തന്നെ വഴിവച്ചു. മാറിയ കാലത്ത് നമ്മുടെ പൈതൃകങ്ങളും പുരാണങ്ങളും കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കാനുള്ള ഉത്തമ മാര്‍ഗം പുസ്തകങ്ങളാണ്. ഇത്തരത്തിലുള്ള പുസ്തകമാണ് ഉണ്ണികള്‍ക്ക് കൃഷ്ണകഥകള്‍. ഡി.സി ബുക്‌സ് മാമ്പഴം ഇംപ്രിന്റില്‍ പുറത്തിറക്കിയിരിക്കുന്ന പുസ്തകം എഴുതിയിരിക്കുന്നത് […]
The post ഉണ്ണികള്‍ക്ക് കണ്ണന്റെ കഥകള്‍ appeared first on DC Books.






