തകഴിയുടെ വിശ്വപ്രസിദ്ധമായ നോവല്‍ രണ്ടിടങ്ങഴി അവസാനിക്കുന്നത് ‘കൃഷിഭൂമി കര്‍ഷകന്’ എന്ന മുദ്രാവാക്യത്തോടെയാണ്. ആ മുദ്രാവാക്യത്തിന്റെ രാഷ്ട്രീയ ധ്വനി ഉണര്‍ത്തിയ ആവേശം വളരെ വലുതായിരുന്നു. 1957ല്‍ ഇ.എം.എസ്സിന്റെ നേതൃത്വത്തില്‍ കേരളത്തിലുണ്ടായ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ നടപ്പാക്കിയ ഭൂപരിഷ്‌കരണനയങ്ങള്‍ അതുവരെ നിലനിന്നിരുന്ന ഭൂവുടമാസമ്പ്രദായത്തെ തകിടം മറിച്ചു. എന്നിട്ടോ…? കേരളീയ സാമൂഹിക ജീവിതത്തിന്റെ ഏറ്റവും സൂക്ഷ്മമായ ഒരു പരിണാമത്തെ ആസ്പദമാക്കി ജോര്‍ജ്ജ് ഓണക്കൂര്‍ രചിച്ച നോവലാണ് ഇല്ലം. സാമൂഹിക നവോത്ഥാനത്തിന്റെ സന്ദേശവാഹകരായ എഴുത്തുകാരൊന്നും ഇളക്കിനോക്കാത്ത ചരിത്രത്തിന്റെ അടരുകളിലേക്കാണ് ഇല്ലത്തിലൂടെ ഓണക്കൂര്‍ കടന്നുചെന്നത്. 1979ല്‍ […]
The post കൃഷിഭൂമി കര്‍ഷകന് ലഭിച്ചതിനു ശേഷം appeared first on DC Books.