വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഡല്‍ഹിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും മറ്റു നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നിന്ന് വിട്ടുനില്‍ക്കാനും ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചു. എന്നാല്‍ വ്യക്തമായ സ്വാധീനമുള്ള ഹരിയാനയില്‍ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനെതിരെ യോഗേന്ദ്ര യാദവിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. സാമ്പത്തിക ഭാരവും പ്രവര്‍ത്തക ക്ഷാമവും പരിഗണിച്ചാണ് ഹരിയാന, മഹാരാഷ്ട്ര, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പാര്‍ട്ടി ദേശീയ നിര്‍വ്വാഹക സമിതി തീരുമാനിച്ചത്. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ […]
The post ആം ആദ്മി ഡല്‍ഹിയില്‍ മാത്രം മത്സരിക്കും appeared first on DC Books.