കഴിഞ്ഞു പോയൊരു ചരിത്രഗാഥയുടെ ഈണം തത്തിക്കളിക്കുന്ന ഗ്രാമപ്രദേശമായ തൃക്കോട്ടൂരംശത്തിന്റെ ഊടുവഴികളിലും തൃക്കോട്ടൂരങ്ങാടിയിലും മാടത്തുമ്മല്‍ തറവാട്ടിലുമൊക്കെയായി പടര്‍ന്നു പന്തലിച്ചു കിടക്കുന്ന കഥകളാണ് തൃക്കോട്ടൂര്‍ പെരുമയിലൂടെ യു.എ.ഖാദര്‍ പറഞ്ഞത്. 1984ലെ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച നോവലിന്റെ ആറാമത് ഡി സി പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി. ഗ്രാമങ്ങള്‍ അന്യമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് നോവലിന്റെ പുതിയ പതിപ്പിന് പ്രസക്തി ഏറെയാണ്. എല്ലാ നാടോടിക്കഥകളിലേതുമെന്ന പോലെ, ഗ്രാമീണ ജീവിതത്തിലാണ് തൃക്കോട്ടൂര്‍ പെരുമയും വേരുകളാഴ്ത്തി നില്ക്കുന്നത്. തൃക്കോട്ടൂരിലെ ഗ്രാമീണ കഥാപാത്രങ്ങളുടെ ജീവിതം യക്ഷിക്കഥകളുടെ ഛായ ആവഹിക്കുന്നു. […]
The post തൃക്കോട്ടൂര്‍ ദേശത്തിന്റെ പെരുമകള്‍ appeared first on DC Books.