കൊച്ചിയിലെ ഒരു പരമ്പരാഗത കച്ചവട കുടുംബത്തിലെ അവസാനത്തെ കണ്ണിയായ ശലമോന്റെയും അവന്റെ പൂര്‍വ്വ പരമ്പരകളുടെയും കഥയാണ് ആലിയ. പുണ്യഭൂമിയായ ജെറുശലേമിലേക്ക് മടങ്ങാനുള്ള ശ്രമം ആരംഭിച്ചിട്ട് തലമുറകളായി. എസേക്ക് സായ്‌വിന്റെയും ഏശുമ്മയുടെയും അവരുടെ മക്കളായ മെനഹിം, എവറോന്‍, ഏലിയാസ് എന്നിവരുടെയും സ്വപ്നങ്ങളിലുണ്ടായിരുന്ന മടക്കയാത്ര സാധ്യമാകുന്നത് എവറോന്റെ മകനായ ശലമോന്റെ കാലത്താണ്. ആ വിളി കാത്തിരുന്ന കുടുംബങ്ങള്‍ ഓരോന്നായി ഒടുവില്‍ പിതൃഭൂമിയിലേയ്ക്ക് യാത്ര തുടങ്ങി. ഒരുനാള്‍ പോകേണ്ടിവരുമെന്ന് ശലമോനും മനസ്സിലായി. പിറന്ന മണ്ണ് ഉപേക്ഷിച്ച് കേട്ടുകേള്‍വി മാത്രമുള്ള സ്വപ്നദേശത്തേയ്ക്ക് പോകണോ […]
The post മുദ്രകള്‍ ബാക്കിയാക്കി ജൂതസമൂഹം അപ്രത്യക്ഷമായ കഥ appeared first on DC Books.