മേല്‍വിലാസം എന്ന ചിത്രത്തിനുശേഷം മാധവ് രാംദാസ് സംവിധാനം ചെയ്യുന്ന അപ്പോത്തിക്കിരി എന്ന ചിത്രം തന്റെയോ ജയസൂര്യയുടെയോ ആസിഫ് അലിയുടെയോ ചിത്രമല്ലെന്ന് സുരേഷ്‌ഗോപി. അപ്പോത്തിക്കിരി ജനങ്ങളുടെ ചിത്രമാണ്. കനത്ത വിഷയം കൈകാര്യം ചെയ്യുന്ന സിനിമയാണ് അപ്പോത്തിക്കിരിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു കാന്‍സര്‍ സ്‌പെഷ്യലിസ്റ്റിന്റെ വേഷമാണ് അപ്പോത്തിക്കിരിയില്‍ സുരേഷ്‌ഗോപിയുടേത്. ജയസൂര്യയ്ക്കും ആസിഫ് അലിയ്ക്കും സുരേഷ്‌ഗോപിയോടൊപ്പം തുല്യപ്രാധാന്യമുള്ള വേഷങ്ങളാണ് ലഭിച്ചിരിക്കുന്നത്. മീരാ നന്ദന്‍, അഭിരാമി, നീരജ് മാധവ്, ഇന്ദ്രന്‍സ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഒരു മെഡിക്കല്‍ ത്രില്ലര്‍ എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രം […]
The post അപ്പോത്തിക്കിരി ജനങ്ങളുടെ സിനിമയെന്ന് സുരേഷ്‌ഗോപി appeared first on DC Books.