രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്ത പി.കെ എന്ന ചിത്രത്തിനു വേണ്ടി ഒരു റേഡിയോ കൊണ്ട് നഗ്നത മറച്ച് അമീര്‍ഖാന്‍ നില്‍ക്കുന്ന ചിത്രം വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ആ നഗ്നതാപ്രദര്‍ശനം കോടതി കയറുന്നു. അഡ്വക്കേറ്റ് മനോജ് കുമാറാണ് അമീര്‍ഖാനും ചിത്രം പ്രസിദ്ധീകരിച്ച വാരികയ്ക്കും എതിരെ പരാതി നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ ലൈംഗികാതിക്രമങ്ങളെ ക്ഷണിച്ചു വരുത്തുമെന്നും അശ്ലീലതയെ പ്രോത്സാഹിപ്പിക്കുമെന്നുമാണ് മനോജ് കുമാറിന്റെ ആരോപണം. ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് ജി.കെ.ഭാരതി കേസില്‍ ആഗസ്റ്റ് ഏഴിന് വാദം കേള്‍ക്കും. അമീര്‍ഖാനൊപ്പം അനുഷ്‌കാശര്‍മ, സുശാന്ത് […]
The post അമീര്‍ഖാന്റെ നഗ്നതാപ്രദര്‍ശനം കോടതി കയറുന്നു appeared first on DC Books.