മഹാത്മാ ഗാന്ധിയെക്കുറിച്ച് അരുന്ധതി റോയി നടത്തിയ വിവാദ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കും. പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പോലീസ് സംഘാടകരോട് ആവശ്യപ്പെട്ടു. വീഡിയോ ടേപ്പ് പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ കേസെടുക്കും. കേരള സര്‍വകലാശാല ചരിത്രവിഭാഗവും അയ്യങ്കാളി ചെയറും ചേര്‍ന്ന് സംഘടിപ്പിച്ച സെമിനാറിലാണ് ഗാന്ധിജിക്കെതിരെ അരുന്ധതി റോയി വിവാദ പരാമര്‍ശം തടത്തിയത്. രാഷ്ട്രപിതാവിനെ ആക്ഷേപിച്ച ഈ പ്രവര്‍ത്തിക്കെതിരെ നടപടിയെടുക്കണമെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍, മുന്‍മന്ത്രി രാമചന്ദ്രന്‍ കടന്നപള്ളി എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിനെതിരെ കെപിസിസി പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.
The post ഗാന്ധിജിക്കെതിരായ പരാമര്‍ശം: വീഡിയോ ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കും appeared first on DC Books.