നന്മയും കാരുണ്യവും മറന്ന് പലതും വെട്ടിപ്പിടിക്കാന്‍ പായുന്ന മനുഷ്യന് ഒരു താക്കീത് നല്‍കുന്ന പുസ്തകമാണ് ജീവിതമെന്ന അത്ഭുതം. അന്താരാഷ്ട്ര പ്രശസ്തനായ കാന്‍സര്‍ ചികിത്സകന്‍ ഡോ. വി.പി ഗംഗാധരന്റെ മുപ്പതിലധികം അനുഭവക്കുറിപ്പുകളാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. നിസ്സംഗനായ ഒരു കാഴ്ച്ചക്കാരനായി മാറിനില്‍ക്കാതെ കൊടുംവേദനയുടെ ഒരു ജന്മം തന്നെയാണ് ഡോക്ടര്‍ രോഗികള്‍ക്കൊപ്പം ജീവിച്ചതെന്ന് ബോധ്യപ്പെടുത്തിക്കൊണ്ട് നന്മയുടെ മഹാ പ്രവാഹം ഇനിയും നിലച്ചിട്ടില്ലെന്ന് നമുക്ക് കാട്ടിത്തരുകയാണ് അദ്ദേഹം തന്റെ അനുഭവങ്ങളിലൂടെ. കാന്‍സര്‍ എന്ന മഹാമാരിയോട് പടവെട്ടി ജീവിതം തിരികെ പിടിച്ചവരെയും മനസാന്നിധ്യം കൈവടാതെ […]
The post അത്ഭുത പുസ്തകം പതിനഞ്ചാം പതിപ്പില്‍ appeared first on DC Books.