നേപ്പാളിന് 6,000 കോടി രൂപ സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നേപ്പാള്‍ ഭരണഘടന അസംബ്ലിയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നേപ്പാളിലെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് സഹായം. ഇതിനുപുറമേ മൂന്ന് കരാറുകളിലും മോദിയും നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാളയും ഒപ്പിട്ടു. നേപ്പാളിന്റെ സമഗ്ര വികസനത്തിന് ഹിറ്റ് പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് മോദി പ്രസംഗത്തില്‍ പറഞ്ഞു. റോഡ് വികസനത്തിന് ഹൈവേ, വിവര സാങ്കേതിക രംഗത്ത് ഐവെ, വൈദ്യുതി മേഖലയിലെ സഹകരണത്തിന് ട്രാന്‍സ്വേ എന്നിങ്ങനെ ത്രിതല പദ്ധതിക്കാണ് സഹായം. […]
The post നേപ്പാളിന് 6,000 കോടി രൂപയുടെ സാമ്പത്തിക സഹായം: പ്രധാനമന്ത്രി appeared first on DC Books.